Scroll Down Below

 For Getting Movies Database
താഴോട്ട് പോവുക 



പലപ്പോഴും മറ്റുള്ള ഭാഷകളിൽ നിന്നും മലയാള ഗാനങ്ങളെ വ്യത്യസ്തമാക്കുന്നത് ആ ഗാനങ്ങളിലുള്ള ജീവിതഗന്ധിയായ വരികളാണ്. എഴുപതുകളിൽ വയലാർ എഴുതിയ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..' എന്ന വരികൾ ആ മനോഹരതീരത്തിന്റെ എല്ലാ സൗന്ദര്യവും ശ്രോതാക്കളിലേക്ക് എത്തിക്കാനായി. ഒ.എൻ.വിയുടെയും , ഭാസ്കരൻ മാസ്റ്ററുടെയും, ശ്രീകുമാരൻ തമ്പിയുടെയും വരികളെല്ലാം ഇത്തരത്തിൽ ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കൽ പോലും ട്രെയിനിൽ കയറാത്ത ഒരാളെപ്പോലും വരികളിലൂടെ കൃഷ്ണഗുഡിയിലേക്ക് ഒരു യാത്ര കൂട്ടി കൊണ്ടുപോയ ഒരു ഗാനമാണ് ഗിരീഷ് പുത്തഞ്ചേരിയുടെ 'പിന്നെയും പിന്നെയും ആരോ കിനാവിന്റെ..' പിന്നീടെപ്പോഴോ ഈ വരികളുടെ ആ മനോഹാരിത ഗാനങ്ങളിൽ നിന്നും വിട്ടുപോയ ഒരു കാലത്താണ് മുല്ലനേഴി മാഷിന്റെ 'ഈ പുഴയും സന്ധ്യകളും..' എന്ന ഗാനത്തിന്റെ വരവ്.. .
അതിനു ശേഷം ഇറങ്ങിയ ഒരുപാട് ഗാനങ്ങളിൽ ഇതേ മനോഹാരിത തിരിച്ചു കൊണ്ടുവരാനായി..
.
നഷ്ടപ്രണയത്തെ ഇത്രയേറെ ആഴത്തിൽ മനസിലേക്കെത്തിച്ച 'അഴലിന്റെ ആഴങ്ങളും', മരണത്തിന്റെ അനിശ്ചിതത്ത്വം വരച്ചു കാട്ടിയ 'സ്പിരിറ്റി'ലെ 'മരണമെത്തുന്ന നേരത്ത്..' മൊഹബ്ബത്തിന്റെ സുലൈമാനി കുടിപ്പിച്ച 'വാതിലിൽ ആ വാതിലിൽ..' പലപ്പോഴും നല്ല ഗാനങ്ങൾ പിറക്കുന്നത് ഇത്തരത്തിൽ വരികളിലെ ആത്മാവ് നിലനിൽക്കുന്നത് കൊണ്ടാണ് ... പലപ്പോഴും നല്ല ഗാനങ്ങൾ പിറക്കുന്നത് ജീവിതഗന്ധിയായ വരികൾ നിലനിക്കുമ്പോഴാണ്
 മലയാളത്തിലെ ഏറ്റവും മികച്ച 10 ഗാനങ്ങൾ എടുത്താൽ അതിൽ ഒരു 6 എണ്ണമെങ്കിലും 90s കാലഘട്ടത്തിൽ പിറന്ന ഗാനങ്ങളായിരിക്കും , ആ കാലയളവിൽ മലയാത്തിലെ എക്കാലത്തെയും മികച്ച മെലഡി ഗാനങ്ങൾ സമ്മാനിച്ച ഒരു പിടി നല്ല കൂട്ടുകെട്ടുകളുടേയും സുവർണകാലം കൂടിയായിരുന്നു ഗിരീഷ് പുത്തൻഞ്ചേരി - വിദ്യാസാഗർ , ഷിബു ചക്രവർത്തി -ഔസേപ്പച്ചൻ
ബിജു തിരുമല - ഇളയരാജ ഇത്തരത്തിലുള്ള എത്രയോ മികച്ച കൂട്ടുകെട്ടുകളാണ് ആ കാലത്തെ മലയാള സിനിമ ഗാന മേഖലയെ സമ്പുഷ്ടമാക്കിയത്..
.
പിന്നീട് ഇതേ കൂട്ടുകെട്ടുകൾ 2000 ലും ഒരുപാട് നല്ല ഗാനങ്ങൾ മലയാള സിനിമയിലേക്ക് സമ്മാനിച്ചു , വർഷങ്ങൾക്കിപ്പുറവും ഈ ഗാനങ്ങൾക്ക് u-tube ൽ ഏറ്റവും പ്രിയപ്പെട്ട പ്ലേലിസ്റ്റുകളിൽ സഥാനം പിടിക്കുമ്പോൾ ഒരു പോയ നല്ല ഗാനങ്ങളുടെ കാലത്തെ ഓർമപ്പെടുത്തുന്നു , .. പിന്നീട് മലയാളത്തിൽ അതേ മനോഹാരിതയിൽ ഒരുപാട് ഗാനങ്ങൾ പിറന്നിരുന്നു ഹേമന്തമെന്ന് കൈക്കുമ്പിളിൽ , ഉയിരിൽ തൊടും തളിർ വിരലാവണേ നീ, .. അങ്ങനെ അങ്ങനെ പലപ്പോഴും മലയാള സിനിമയെ മറ്റുള്ള ഭാഷയിൽ നിന്നും വെത്യസ്തമാക്കുന്നത് ഇത്തരത്തിലുള്ള നല്ല ഗാനങ്ങളും അതിന്റെ പിന്നിൽ പ്രവർത്തിച്ച നല്ല കലാകാരന്മാരുമായിരുന്നു. #courtesy-@im_kulir #malayalamsongs #songs ©CinephileTales #Instagram


Please wait ,Getting Movie Database...